ദില്ലി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സത്യവാംങ്മൂലം നല്‍കി. ബി.ജെ.പി നേതാവ് അശ്വനി ഉപാദ്ധ്യായ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാംങ്മൂലം നല്‍കിയത്.
കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്തുണച്ചു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിലവില്‍ ആറുവര്‍ഷത്തേക്കാണ് വിലക്കുള്ളത്. ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
