ലോകസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലികള്‍ രാജ്യത്താകമാനം നടത്താനാണ് പാര്‍ട്ടി ആലോചന. 

ദില്ലി: ലോകസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ ബിജെപി കോര്‍ കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലികള്‍ രാജ്യത്താകമാനം നടത്താനാണ് പാര്‍ട്ടി ആലോചന. 

ഇതേക്കുറിച്ച് കോര്‍ കമ്മിറ്റിയിൽ ചര്‍ച്ചയുണ്ടാകും. അമിത് ഷായുടെ നേതൃത്വത്തിലാണ് യോഗം. കേരളത്തിൽ നിന്ന് സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള അടക്കം നാലു നേതാക്കള്‍ യോഗത്തിൽ പങ്കെടുക്കും.