\രാജ്യസഭയില്‍ നിലവില്‍ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയടക്കമുള്ളവരുടെ തീരുമാനം ബി.ജെ.പിക്ക് നിര്‍ണ്ണായകമാകും
ദില്ലി: രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്‍പത് വ്യാഴാഴ്ച നടക്കും. ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ എം.വെങ്കയ്യ നായിഡുവാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവായ പി.ജെ കുര്യന്‍ വിരമിച്ചതോടെയാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കഴിഞ്ഞ മാസം ഒന്നാം തിയതിയാണ് കുര്യന്‍ വിരമിച്ചത്. രാജ്യസഭയില്‍ നിലവില്‍ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി.ജെ.പിക്ക് മറ്റു മുന്നണികളുടെ പിന്തുണകൂടി ആവശ്യമാണ്. ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയുടെ തീരുമാനവും ബി.ജെ.പിക്ക് നിര്‍ണ്ണായകമാണ്.
മോദി സര്‍ക്കാരിനെതിരായ നടന്ന വിശ്വാസവോട്ടെടുപ്പില്‍ നിന്ന് ശിവസേന വിട്ടുനിന്നതടക്കമുള്ള സാഹചര്യം ബിജെപിയെ പ്രശ്നത്തിലാക്കുന്നുണ്ട്. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് മറ്റു പ്രതിപക്ഷപാര്‍ട്ടികളുമായി ചേര്‍ന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ ആത്മവിശ്വാസത്തോടെ നീങ്ങാന്‍ പ്രതിപക്ഷത്തിന് മികച്ച മത്സരം കാട്ടാന്‍ സാധിക്കണം
