മൂന്നാര്‍: അടിമാലിക്കടുത്ത് കെഎസ്ആര്‍ടിസി ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണു. ഇന്ന് ഉച്ചയോടെ മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്നു ബസ്. ശക്തമായ കാറ്റ് മൂലമാണ് പോസ്റ്റ് വീണത്. മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. ആളുകളെ അപ്പോള്‍ തന്നെ ബസില്‍ നിന്നും മാറ്റി. സംഭവത്തില്‍ അടിമാലി പ്രദേശത്ത് ഗതാഗതം തടസപ്പെട്ടിരുന്നു.