തൃശൂർ: എറണാകുളം ജില്ലാ അതിർത്തിയായ പുത്തൻവേലിക്കരയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. കോട്ടയം സ്വദേശി കെ.സി.ബിനുകുമാർ (32) ആണ് മരിച്ചത്. വെള്ളം കൊടുക്കുന്നതിനിടെ തുമ്പികൈ കൊണ്ട് പാപ്പാനെ തട്ടുകയായിരുന്നു; തലയ്ക്കു പരുക്കേറ്റ പാപ്പാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുത്തൻവേലിക്കര കുരുന്നിലാക്കൽ ഭഗവതി ക്ഷേത്രത്തിൽ ഉൽസവത്തോടനുബന്ധിച്ചാണ് കീഴൂട്ട് വിശ്വനാഥൻ എന്ന ആനയെ കൊണ്ടുവന്നത്, ആനയുടെ ഒന്നാം പാപ്പാൻ അഭിലാഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആനയെ എഴുന്നള്ളിക്കാൻ വനം വകുപ്പിന്റെയടക്കം അനുമതി വാങ്ങിയിരുന്നില്ല. സംഭവത്തിന് തൊട്ടുപിന്നാലെ ആനയെ പുത്തൻവേലിക്കരയിൽ നിന്ന് ലോറിയിൽ കയറ്റി കൊണ്ടുപോയി. ഗണേഷ് കുമാർ എം.എൽ എ യുടെ ഉടമസ്ഥതയിൽ ഉള്ള ആനയാണിതെന്ന് പുത്തൻവേലിക്കര പൊലീസ് പറഞ്ഞു.