കുളക്കട ഭാഗത്ത് നിന്നും തറനിരപ്പില്‍ നിന്നും മുക്കാല്‍ മീറ്റര്‍ ഉയരത്തില്‍ അബട്മെന്റ് അഥവാ താങ്ങുതൂണുകള്‍ നിര്‍മ്മിക്കാനായിരുന്നു കെ.എസ്.ടി.പി രൂപരേഖ തയ്യാറാക്കിയത്. എന്നാല്‍ മഴക്കാലത്ത് നദിയിലുണ്ടാകുന്ന ഉയര്‍ന്ന ജലനിരപ്പ് കണക്കിലെടുത്ത് തൂണുകളുടെ ഉയരം കുറഞ്ഞത് രണ്ട് അടിയെങ്കിലും പൊക്കണമെന്ന് സൈന്യം ആവശ്യപ്പെട്ടു. 25 ടണ്‍ ഭാരവാഹക ശേഷി വരുന്ന ബൈയ്‍ലി പാലത്തിന്റെ അബ്ട്മെന്റിന്റെ ഭാരവാഹക ശേഷി 48 ടണ്‍ ആകണമെന്നാണ് കണക്ക്. സൈന്യത്തിന്റെ ആവശ്യ പ്രകാരമുള്ള പുതിയ ഡിസൈന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കാന്‍ തുടങ്ങി. ഡിസൈന്‍ സൈന്യം അംഗീകരിച്ചശേഷം മാത്രമേ ഇനി പണി തുടങ്ങാനാകൂ.

ഡിസൈന്‍ അംഗീകരിച്ചാലും രണ്ടാഴ്ച വേണം താങ്ങുതൂണുകളുടെ പണി പൂര്‍ത്തിയാകാന്‍. ഡിസൈനില്‍ വന്ന ആശയക്കുഴപ്പം കാരണം പറഞ്ഞ സമയത്ത് ബെയ്‍ലി പാലത്തിന്റെ പണി പൂര്‍ത്തിയാക്കാനാകില്ല. ബലക്ഷയമുണ്ടായ പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാണ്.