വിമാനം അടിയന്തരമായി നിലത്തിറക്കി
അറ്റ്ലാന്റ: പറന്നുയര്ന്നയുടെ വിമാനത്തിന്റെ എന്‍ജിനില്‍ നിന്നും പുക കണ്ടെത്തിയതിനെതുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. യുഎസിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനമാണ് അറ്റ്ലാന്റയിലെ വിമാനത്താവളത്തിൽ ഇറക്കിയത്. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചു.
യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നും വിമാനം പ്രശ്നങ്ങളൊന്നുമില്ലാതെ തിരിച്ചിറക്കാനായെന്നും ഡെൽറ്റ എയർലൈൻസ് അധികൃതർ അറിയിച്ചു. വിമാനത്തിന്റെ എഞ്ചിനില്‍ നിന്നാണ് പുകയുയര്‍ന്നതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
