പിടിയിലായത് എറണാകുളം സ്വദേശി ഹാഷിഷ് ഗുളികകളുളും കണ്ടെത്തി  

തിരുവനന്തപുരം: ഒരു ലക്ഷം രൂപയുടെ എല്‍എസ്‍ഡി സ്റ്റാമ്പുകളും ഹാഷിഷ് ഗുളികകളുമായി എറണാകുളം സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പോലീസ് പിടിയിൽ. കൊളേജ് വിദ്യാർത്ഥികൾക്കും ഐടി ജീവനക്കാർക്കും വിൽക്കാനായി മയക്കുമരുന്നുമായെത്തിയ എറണാകുളം കടവന്ത്ര സ്വദേശി മുഹമ്മദ് മിഅ്റാജുദീനാണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇയാളിൽ നിന്ന് 26 എല്‍എസ്‍ഡി സ്റ്റാമ്പുകളും 23 ഹാഷിഷ് ഗുളികകളും കണ്ടെടുത്തു. ഇയാൾക്ക് മയക്കുമരുന്നു നൽകിയവരെ കുറിച്ച് അന്വേഷിച്ചുവരുന്നതായി കഴക്കൂട്ടം പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.