കൊച്ചി: ഭൂമിയിടപടിലെ സാമ്പത്തിക നടപടികളെ വിമർശിച്ച് എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം. വത്തിക്കാൻ അടക്കം സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന് വൈദിക സമിതി സെക്രെട്ടറി കുര്യാക്കോസ് മുണ്ടാടൻ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
സുതാര്യതയും ഫ്രാൻസിസ് മാർപാപ്പയും എന്ന പേരിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വാർത്തകൾ വത്തിക്കാൻ കൃത്യമായി മാധ്യമങ്ങൾക്ക് കൈമാറിയിരുന്നു. ഒന്നു രഹസ്യമാക്കിയല്ല കാര്യങ്ങള്‍ നടന്നതെന്നും ലേഖനം വ്യക്തമാക്കുന്നത്. വത്തിക്കാനിലെ സാഹചര്യത്തെ സിറോ മലബാർ സഭയിലെ പ്രശ്നങ്ങളുമായി കൂട്ടിവായിച്ചുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.
സഭയുടെ തലപ്പത്തുള ഓഫീസുകളിൽ ജോലി ചെയ്യുന്നവർ ആ മേഖലയിൽ പ്രാഗത്ഭ്യം ഉള്ളവരായിരിക്കണമെന്നു മാർപ്പാപ്പ പറഞ്ഞിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
സാമ്പത്തിക കുറ്റങ്ങൾക്കെതിരായ മാർപ്പാപ്പയുടെ നടപടികൾ വത്തിക്കാനെ ശുചീകരിച്ചു. യേശുവിനെയും സത്യത്തെയും മുൻനിർത്തി കാര്യങ്ങൾ മുന്നോട്ട് പോയാൽ സിറോ മലബാർ സഭയിലെ പ്രശ്നങ്ങൾ അവസാനിക്കുമെന്നും പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.
