എറണാകുളം ഹവുറ അന്ത്യോദയ എക്സ്പ്രസ് ജെസിബിയുമായി കൂട്ടിയിടിച്ചു

ഭുബനേഷ്വര്‍: എറണാകുളം ഹവുറ അന്ത്യോദയ എക്സ്പ്രസ് ഒഡീഷ ഹരിദാസ്പുരിലെ റെയിൽ ക്രോസിൽ വച്ച് ജെസിബിയുമായി കൂട്ടിയിടിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റതായി വിവരമില്ല.ഹിദാസ് പുരിനും ന്യു ഗാര്‍മന്ധുപുരിനും ഇടയിലുള്ള ലെവല്‍ക്രോസില്‍ ജെസിബി മുറിച്ചുകടക്കുന്നതിനിടയിലായിരുന്നു അപകടം. 

ട്രെയിനിന്‍റെ എന്‍ജിന്‍ തകരാറിലായിട്ടുണ്ട്. പുതിയ എഞ്ചിന്‍ എത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിനിന്‍റെ മറ്റു ഭാഗങ്ങളിലൊന്നും തകരാറില്ല. പാളത്തിലും കേടുപാടുകളുണ്ട്. ഇത് പരിഹരിച്ച ശേഷം യാത്ര തുടരുമെന്ന് കുര്‍ദ്ദ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു. ഗേറ്റ്മാനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു.