ഒറ്റ് പേജ് മാത്രമുള്ള ഒരു ബയോഡേറ്റ. അതില്‍ തന്നെ മുഴുവന്‍ അക്ഷര തെറ്റുകളും വ്യാകരണ പിശകകുകളും. അടുത്തമാസം ലേലത്തിന് വെച്ചിരിക്കുന്ന ഈ രേഖയ്‌ക്ക് പക്ഷേ വിലയിട്ടിരിക്കുന്നത് 50,000 ഡോളറാണ് (ഏകദേശം 32 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ).

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‍സ് 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1973ല്‍ ഒരു ജോലി തേടി നടന്നപ്പോള്‍ എഴുതിയതാണിത്. സ്റ്റീവന്‍ ജോബ്‍സ് എന്നാണ് പേരെഴുതിയിരിക്കുന്നത്. ഏത് പദവിയിലേക്കാണ് അപേക്ഷ നല്‍കുന്നതെന്ന് എഴുതിയിട്ടില്ല. ഇലക്ട്രോണിക്‌സ് ടെക് / ഡിസൈന്‍ എഞ്ചിനീയര്‍ എന്നിവയാണ് പ്രത്യക കഴിവുകളായി അവകാശപ്പെടുന്നത്. കംപ്യൂട്ടര്‍ അറിയുമോ എന്ന ചോദ്യത്തിന് അതെ എന്ന് മറുപടിയുണ്ട്! ഐ ഫോണ്‍ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച സ്റ്റീവിന് അന്ന് പക്ഷേ ഫോണ്‍ എന്ന കോളത്തില്‍ എഴുതാന്‍ ഒന്നുമില്ലായിരുന്നു. None എന്നാണ് പൂരിപ്പിച്ചിരിക്കുന്നത്.

ഈ ജോലി അപേക്ഷയും കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം കൂട്ടുകാരോടൊപ്പം ചേര്‍ന്ന് സ്റ്റീവ് ജോബ്സ് ആപ്പിളിന് രൂപം നല്‍കി. ആര്‍.ആര്‍ ഓക്ഷന്‍സ് എന്ന സ്ഥാപനമാണ് ബയോഡേറ്റ ലേലത്തിന് വെച്ചിരിക്കുന്നത്. മാര്‍ച്ച് എട്ടിനും 15നും ഇടയില്‍ ലേലം നടക്കും. സ്റ്റീവ് ജോബ്സ് ഒപ്പിട്ട ആപ്പിള്‍ Mac OS X ന്റെ മാനുവലും ഐ ഫോണിനെക്കുറിച്ചുള്ള ഒരു പത്ര വാര്‍ത്തയും ഇതോടൊപ്പം ലേലത്തിന് വെച്ചിട്ടുണ്ട്.
