അബുദാബി: എത്തിഹാദ് എയര്‍വേയ്‌സ് പുതിയ അന്താരാഷ്ട്ര ലഗേജ് പോളിസി പ്രഖ്യാപിച്ചു. ഇത് പ്രകാരം ഇക്കണോമി ഡീലര്‍ നിരക്കില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 23 കിലോ കൊണ്ടുപോകാന്‍ അനുവാദമുണ്ട്. ഇക്കണോമി സേവര്‍ ക്ലാസീക്ക് പ്ലാനില്‍ 30 കിലോയും ഇക്കോണിമി ഫെക്ലസ് നിരക്കില്‍ 35 കിലോയും ചെക്ഡ് ബാഗേജ് എന്ന നിലയില്‍ കൊണ്ടു പോകാം.
യുഎസ്, കാനഡ എന്നീ രാജ്യങ്ങളില്‍ ഒഴികെയുള്ള എല്ലായിടത്തും പുതിയ തീരുമാനം ബാധകമാണ്. ഇനി മുതല്‍ ബാഗുകളുടെ എണ്ണമല്ല മറിച്ച് ഭാരത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ലഗേജ് നയം എല്ലാ ബിസിനസ് ക്ലാസ് വിഭാഗത്തിലെ ഉപഭോക്താക്കള്‍ക്ക് 40 കിലോഗ്രാമം കൊണ്ടുപോകാം. ഫസ്റ്റ് ക്ലാസ് കസ്റ്റമര്‍മാര്‍ക്ക് 50 കിലോ ഗ്രാം അലവന്‍സ് ലഭിക്കും.
