''ഞാന്‍ മുഖ്യമന്ത്രിയാണ്, അതുകൊണ്ട് എനിക്കൊരു പ്രശ്നവും നേരിടേണ്ടതില്ലെന്ന് നിങ്ങള്‍ കരുതും. എന്നാല്‍ ഞാന്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ടാണ് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങുന്നതെന്ന് വുസന്ധരെ രാജെ പറഞ്ഞു.

ജയ്സല്‍മേര്‍: മുഖ്യമന്ത്രിയായിരുന്നിട്ട് പോലും സ്ത്രീയെന്ന നിലയില്‍ വിവേചനം നേരിടുന്നുവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ. ജൈസല്‍മീറില്‍ നടന്ന സ്ത്രീ ശാക്തീകരണ സമ്മേളനത്തിലാണ് വസുന്ധരാ രാജെയുടെ തുറന്നുപറച്ചില്‍. സംസ്ഥാന മന്ത്രിസഭയെ നയിക്കുന്ന ആളാണ് ഞാന്‍, എന്നിട്ട് പോലും സ്ത്രീയെന്ന നിലയില്‍ കടുത്ത വിവേചനങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

''ഞാന്‍ മുഖ്യമന്ത്രിയാണ്, അതുകൊണ്ട് എനിക്കൊരു പ്രശ്നവും നേരിടേണ്ടതില്ലെന്ന് നിങ്ങള്‍ കരുതും. എന്നാല്‍ ഞാന്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ടാണ് സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങുന്നതെന്ന് വുസന്ധരെ രാജെ പറഞ്ഞു. സ്ത്രീ ശാക്തീകരണ പദ്ധതികളായ രാജശ്രീ സ്‌ക്രീം, ബാമഷാഹ് സ്‌ക്രീം തുടങ്ങിയ പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രി വസുന്ധരാ രാജെ വിശദീകരിച്ചു. ബിജെപി വനിതാ നേതാക്കന്‍മാരും രാജകുടുംബാംഗങ്ങളുമാണ് കൂടുതലായും സമ്മേളനത്തില്‍ പങ്കെടുത്തത്.