ഉദ്യോഗസ്ഥരുടെ നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്

ഏറ്റുമാനൂര്‍:ഏറ്റുമാനൂരില്‍ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. കഞ്ചാവ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പോയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഉദ്യോഗസ്ഥരുടെ നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പനന്പാലം സ്വദേശി അഖിലിനെ പോലീസ് പിടികൂടി.