തിരുവനന്തപുരം: തിരുവനന്തപുരത്ത് മാരായമുട്ടത്ത് ലോറിയിൽ കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുക്കൾ എക് സൈസ് സംഘം പിടികൂടി. സ്ഫോടക വസ്തുക്കൾ മാരായിമുട്ടം പൊലീസിന് കൈമാറി. അനധികൃതമായി പ്രവർത്തിക്കുന്ന കോറികളിലേക്ക് കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുക്കളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് കോിറികള്‍ പ്രവർത്തിക്കരുതെന്ന് കളക്ടറുടെ ഉത്തരവുണ്ടായിരിക്കെയാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.