അജിത്തിന്റെ ഭാര്യ വിനിത ഇന്ന് തിരുവനന്തപുരം പാപ്പനംകോടുള്ള വീട്ടിലെത്തി

തിരുവനന്തപുരം: മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് സംസ്ഥാന എക്സൈസ് വകുപ്പ് കേസെടുത്ത ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഫേസ്‍ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്‍ അജിത് കുമാർ വിദേശത്തേക്ക് കടന്നതായി സൂചന. ഇതേക്കുറിച്ച് എമിഗ്രേഷൻ വിഭാഗത്തില്‍ നിന്നും എകസൈസ് ഉദ്ദ്യോഗസ്ഥര്‍ വിവരം ശേഖരിക്കുകയാണ്. അതേസമയം അജിത്തിന്റെ ഭാര്യ വിനിത ഇന്ന് തിരുവനന്തപുരം പാപ്പനംകോടുള്ള വീട്ടിലെത്തി . ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിന് പിന്നാലെയാണ് ഇവര്‍ വീട്ടിലെത്തിയത്.

അതേസമയം, ജിഎന്‍പിസി ഫേസ്‍ബുക്ക് ഗ്രൂപ്പിന്റെ 'എബോട്ട് ദിസ് ഗ്രൂപ്പില്‍' തിരുത്തുല്‍ വരുത്തിയിരുന്നു. ജിഎന്‍പിസിയുടെ ലോഗോയും നാമവും വ്യാജമായി ഉപയോഗിച്ച് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഈ ഗ്രൂപ്പിന് യാതൊരു ബന്ധവും ഇല്ലെന്നും ജിഎന്‍പിസി പറയുന്നു. സ്വാദിഷ്ടമായ ഭക്ഷണത്തിന്‍റെയും പാനീയങ്ങളുടെയും ചിത്രങ്ങളും കഥകളും പോസ്റ്റ് ചെയ്യേണ്ട ഗ്രൂപ്പാണിത്. ജാതി,മത,രാഷ്ട്രീയ വിത്യാസങ്ങളില്ലാതെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനുഷ്യര്‍ മാത്രം ഉള്ള ഇടമാണിതെന്നും ജിഎന്‍പിസി കുറിക്കുന്നു.