ആക്രമണത്തില്‍ 10 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ട്യൂഷന്‍ സെന്‍ററിന് നേരെ ബോബാക്രമണം. ആക്രമണത്തില്‍ 10 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. എല്ലാവരും അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏത് തരത്തിലുള്ള സ്ഫോടനമാണ് നടന്നതെന്ന് അറിയില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
