കോഴിക്കോട്: വടകര ഒഞ്ചിയത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടുപറമ്പില്‍ സ്‌ഫോടനം. താഴെ കോറോത്ത് മോഹനന്‍റെ പറമ്പിലാണ് സ്‌ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. സ്ഥലത്ത് ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തി. ഇന്ന് രാവിലെയാണ് ഒഞ്ചിയം പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി മോഹന്‍റെ വീട്ടിലെ കിണറിന് സമീപത്ത് ഉഗ്ര ശബ്ദത്തോടെയുള്ള സ്‌ഫോടനം ഉണ്ടായത്.
ശബ്ദം കേട്ട നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വീട്ടുപറമ്പില്‍ പ്രവേശിക്കാന്‍ ആരെയും മോഹനന്‍ അനുവദിച്ചില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചോമ്പാല പോലീസിനെ വിവരം അറിയിച്ചു.
സ്ഥലത്ത് കൂടുതല്‍ സ്‌ഫോടക വസ്തുക്കളുണ്ടോയെന്ന്ല്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പോലീസും പരിശോധന നടത്തി. ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്ത് വച്ച് ജോലിക്കിടെ ചാത്തു എന്ന കര്‍ഷകന് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു.
