ചെന്നൈ: തമിഴ്നാട്ടിലെ ബി.ജെ.പി സംസ്ഥാന ആസ്ഥാനമായ കമലാലയത്തിൽ വെടിമരുന്ന് നിറച്ച പാഴ്സൽ ലഭിച്ചു. ഓഫീസ് ജീവനക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എന്നാല്‍ ഇവിടെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പാഴ്സല്‍ ലഭിച്ചത് സംബന്ധിച്ച പരിശോധന തുടരുകയാണെന്നും തമിഴ്നാട് പൊലീസ് അറിയിച്ചു.