ഈ വര്‍ഷം ഡിസംബര്‍ 31 വരെയായിരുന്നു സമയ പരിധി

ദില്ലി: ആധാർ നമ്പരും പാൻകാർഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. 

ആധാർ പാൻ കാർഡ് ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ശനിയാഴ്ച (ജൂണ്‍30) അവസാനിക്കുന്ന സാഹചര്യത്തിലാണ് തിയതി 9 മാസം കൂടി നീട്ടി കൊണ്ട് കേന്ദ്രം പുതിയ ഉത്തരവിറക്കിയത്. ഇത് നാലാംതവണയാണ് സമയപരിധി നീട്ടുന്നത്. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ല.

2017 ജൂലായ് 1 മുതൽ ആധാർ നമ്പരും പാൻ കാർഡും ബന്ധിപ്പിക്കണം എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. കോടതി വിധി വരുന്നതുവരെ ഇതു നീട്ടണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിച്ച് മൂന്ന് തവണയായി സമയപരിധി 2017 ഡിസംബർ 31 വരെയും പിന്നീട് 2018 ജൂൺ 30 വരെയുമാക്കി. . നികുതി റിട്ടേൺ അടക്കുന്നതിൽ നിലവിൽ ആശയകുഴപ്പങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നാലാം തവണ സമയപരിധി അടുത്ത വർഷം മാർച്ച് വരെയാക്കി നീട്ടിയത്. ഇതോടെ ഈ വർഷം കൂടി ആധാർ നമ്പർ ഇല്ലാതെ നികുതി റിട്ടേൺ ഫയൽ ചെയ്യാം.