ശബരിമല സമരം വിജയിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള രാഹുൽ ഈശ്വറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് ഒരു യുവാവ് നൽകിയ മറുപടി ഫേസ്ബുക്കിൽ വൈറലാകുന്നു.
തിരുവനന്തപുരം: ശബരിമല സമരം വിജയിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള രാഹുൽ ഈശ്വറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് ഒരു യുവാവ് നൽകിയ മറുപടി ഫേസ്ബുക്കിൽ വൈറലാകുന്നു. ശബരിമലയിലേക്ക് ഒരു ‘മഹിഷി’യും അതിക്രമിച്ച് കടക്കാൻ അനുവദിക്കില്ലെന്നും ധർമ്മയുദ്ധം ജയിച്ചേ തിരിച്ചുവരൂ എന്നുമാണ് രാഹുൽ ഈശ്വർ എഴുതിയത്. ‘വരാൻപോകുന്ന ഒരുപാട് തലമുറകൾ ഈ ധർമ്മയുദ്ധത്തെക്കുറിച്ച് പറയും, വരുംകാല നമ്മുടെ പാണ സഹോദരങ്ങൾ ഈ വിജയം പാടി പുകഴ്ത്തും.’ എന്നും രാഹുൽ കുറിച്ചു.

ഇക്വീഡിയം റിസർച്ച് എന്ന അന്താരാഷ്ട്ര ഗവേഷക സ്ഥാപനത്തിൽ സീനിയർ ഇൻവസ്റ്റിഗേറ്റർ ആയി പ്രവർത്തിക്കുന്ന റജിമോൻ കുട്ടപ്പൻ രാഹുലിന്‍റെ പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തതിന് ശേഷം എഴുതിയ മറുപടിയാണ് വൈറലായത്. റജിമോന്‍റെ പോസ്റ്റ് ചുവടെ.
നമ്പൂതിരി സഹോദര നീയും നിന്റെ വീട്ടുകാരും നിന്റെ സമുദായവും പാടി നടന്നാൽ മതി നിന്റെ സമരവീര കഥകൾ. എനിക്കും എന്റെ പിള്ളേർക്കും എന്റെ സമുദായത്തിനും വേറെ പണിയുണ്ട്.
ഞാൻ ലണ്ടൻ ആസ്ഥാനം ആയിട്ടുള്ള ഗവേഷക സ്ഥാപനത്തിന്റെ ഭാഗം ആയി ലോക തൊഴിലാളി സംഘടനകൾ ഐക്യ രാഷ്ട്ര സഭ എന്നിവർക്ക് വേണ്ടി തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്നു.
ജാതി മതം നോക്കാതെ പ്രവർത്തിക്കുന്നു.
ഒപ്പം റോയിട്ടേഴ്‌സ് റിപ്പോർട്ടറും ആണ്. അതിനിടയിൽ എവിടെ സമയം.
എന്റെ മക്കൾ പ്രൈമറി സ്‌കൂളിലാണ്.സോളാർ സിസ്റ്റം / ഹ്യൂമൻ ബോഡി പഠിക്കുന്നു.
തിരക്കാണ് നമ്പൂതിരി സഹോദരe. നിന്റെ വീട്ടിൽ ആരെങ്കിലും ഉണ്ടെങ്കിൽ പാട്ടു എഴുതി കൊടുത്തു പാടിക്ക്.
