സഹപാഠികൾക്കൊപ്പം സ്കൂളിൽ പോകവെ പിറകിൽ നിന്നും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കാസർകോട്: മൂന്നാം ക്ലാസ് വിദ്യാർത്ഥി ഫഹദിനെ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. 50,000 രൂപ പിഴയും പ്രതി അടക്കണം.
2015 ജൂൺ 9നാണ് പെരിയ കല്യോട്ട് മൂന്നാം ക്ലാസ് വിദ്യാർത്ഥി ഫഹദ് കൊല്ലപ്പെട്ടത്. സഹപാഠികൾക്കൊപ്പം സ്കൂളിൽ പോകവെ പിറകിൽ നിന്നും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇരിയ സ്വദേശി കണ്ണോത്ത് വിജയകുമാർ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്ക് മേൽ ചുമത്തിയിരുന്നത്. മൂന്ന് വർഷം നീണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് കാസർഗോഡ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി കേസിൽ വിധി പറഞ്ഞത്.
പിഴതുക കുട്ടിയുടെ പിതാവിന് നൽകാനും കോടതി ഉത്തരവിട്ടു. മുൻ ഹോസ്ദുർഗ്ഗ് സി.ഐയായിരുന്ന യു പ്രേമനായിരുന്നു കേസ് അന്വേഷണ ചുമതല. വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം വ്യക്തമാക്കി.
