തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞ് ചില പ്രധാന വ്യക്തികൾക്ക് വ്യാജ ഫോൺ ചെയത് കബളിപ്പിക്കാൻ ശ്രമിച്ച വ്യക്തിയെക്കുറിച്ച് പൊലീസിന്റെ സൈബർ സെല്ലിനു സൂചന ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇൻറലിജൻസ് വിഭാഗത്തിൽ നിന്നാണെന്ന് പറഞ്ഞാണ് ഇയാൾ തന്റെ മൊബൈൽ ഫോണിൽ നിന്ന് സംസ്ഥാനത്തെ ചില പ്രമുഖരെ വിളിച്ചത്. തിരിച്ചുവിളിക്കണമെന്നും കാണേണ്ടതുണ്ടെന്നുമാണ് അവരോടൊക്കെ ഇയാൾ പറഞ്ഞത്. ഇതു സംബന്ധിച്ച് ചില പരാതികൾ വന്നപ്പോഴാണ് പൊലീസിന്റെ സൈബർ വിഭാഗത്തോട് അന്വേഷിക്കാൻ നിർദ്ദേശിച്ചത്. വ്യാജ ഫോൺ ചെയ്ത വ്യക്തി വിളിച്ചത് തമിഴ്‍നാട്ടിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട് .

Add Asianetnews as a Preferred SourcegooglePreferred