ഇന്ന് കോഴി വില കിലോയ്ക്ക് 16 രൂപയാണ് കുറവ് രേഖപ്പെടുത്തിയത്.
തൃശൂര്‍: നിപ്പ വൈറസ് കോഴികളിലൂടെ പകരുന്നുവെന്ന വ്യാജ വാര്‍ത്ത മൂലം ഇറച്ചികോഴി വിൽപന 30 ശതമാനം ഇടിഞ്ഞു. ഇന്ന് കോഴി വില കിലോയ്ക്ക് 16 രൂപയാണ് കുറവ് രേഖപ്പെടുത്തിയത്. വാട്സാപ്പിലൂടെയും മറ്റും വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് സമിതി സമിതി സംസ്ഥാന പ്രസിഡന്‍റ് ബിന്നി ഇമ്മട്ടി ആവശ്യപ്പെട്ടു. നിപ്പ വൈറസുമായി കോഴിക്ക് ബന്ധമുണ്ടെന്നും കഴിക്കെരുതെന്നും ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് പുറത്തിറക്കിയതെന്ന നിലയില്‍ വ്യാജ പ്രസ്താവന വാട്സ് അപ്പിലൂടെ വ്യാപക പ്രചരണം നേടിയിരുന്നു. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.
ആഴ്ചയില്‍ ഒരു കോടി കിലോ കോഴികളാണ് കേരളത്തില്‍ വിറ്റഴിക്കുന്നത്. കോഴി വ്യാപാരികളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള പ്രചരണം അഴിച്ചുവിട്ടിരിക്കുന്നതെന്നാണ് സംശയം. കോഴിയിറച്ചി ഉപയോഗിക്കരുതെന്ന് ഒരു നിര്‍ദ്ദേശവും ആരോഗ്യവകുപ്പില്‍ നിന്നും മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരം വ്യാജ പ്രചരണം തള്ളിക്കളയണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
