റിയാദ്: സൗദിയില്‍ ഈയിടെ പ്രാബല്യത്തില്‍ വന്ന ലെവിയുമായി ബന്ധപ്പെട്ടു ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പോസ്റ്റ്. വിദേശികളുടെ മേല്‍ രാജ്യത്ത് ചുമത്തപ്പെട്ട അമിത ഫീസുകളെല്ലാം പിന്‍വലിക്കാന്‍ രാജകല്‍പ്പന എന്ന രീതിയിലാണ് ചാനലിന്റെ പേരില്‍ ഫേസ്ബുക്ക്, വാട്ട്‌സപ്പ് തുടങ്ങി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. വിദേശ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിച്ചെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സൗദി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.