തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ഐസിന്റെ ഭീഷണിയുണ്ടെന്ന റെയില്‍വേ പൊലീസിന്റെ ആഭ്യന്തര ജാഗ്രതാ നിര്‍ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വിവാദമാകുന്നു. തൃശൂര്‍ റെയില്‍വേ എസ് ഐ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് അയച്ച കത്താണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഭീഷണിയില്‍ കഴമ്പില്ലെന്നും അന്വേഷണം സ്വാഭാവികമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പൊലീസ് അറിയിച്ചു.
തൃശൂര്‍ റെയില്‍വെ എസ് ഐ സ്റ്റേഷന്‍ മാനേജര്‍ക്ക് അയച്ച കത്താണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലും ട്രെയിനിലും മുസ്ലീം ഇതര വിഭാഗത്തില്‍ പെട്ടവര്‍ക്ക് നല്‍കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്താമെന്ന ഐഎസ് ഭീഷണിയുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് ഉണ്ടെന്ന കത്താണ് പുറത്ത് വന്നത്.ഇരുപത്തിയേഴാം തിയ്യതി എന്നെഴുതിയ കത്താണ് ഇരുപത്തിയാറാം തിയതി പ്രചരിച്ചത്.
എന്നാല്‍ തിയതി അച്ചടിച്ചപ്പോള്‍ പറ്റിയ തെറ്റാണെന്നാണ് റെയില്‍വേ പൊലീസിന്റെ വിശദീകരണം. ഭീഷണിയില്‍ കഴമ്പില്ലെന്നും എന്നാല്‍ ജഗ്രതയുണ്ടെന്നും റെയില്‍വേ പോലിസ് അറിയിച്ചു. ഇത്തരത്തില്‍ പല റിപ്പോര്‍ട്ടുകളും ലഭിക്കാറുണ്ടെന്നും പരിശോധനകള്‍ സ്വാഭാവികമാണെന്നുമാണ് റെയില്‍വേ പൊലീസ് പറയുന്നത്.
സ്റ്റേഷന്‍ ഡെപ്യൂട്ടി മാനേജര്‍ക്ക് നേരിട്ട് കൈമാറിയ കത്താണ് പുറത്തായിരിക്കുന്നത്. പരിശോധനകള്‍ സ്വാഭാവികമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. റെയില്‍വേ വകുപ്പുകള്‍ തമ്മില്‍ രഹസ്യമായി കൈകാര്യം ചെയ്യേണ്ട കത്ത് പുറത്തായത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ജനങ്ങളില്‍ പരിഭ്രാന്തി പരത്താന്‍ മനപൂര്‍വം കത്ത് പുറത്ത് പ്രചരിപ്പിക്കുകയാണ് എന്നാണ് വിമര്‍ശനം.
