തിരൂര്‍: കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയതാണെന്നാരോപിച്ച് വൃദ്ധന് ക്രൂര മർദ്ദനം. പൊന്നാനിയിൽ ഭിക്ഷാടനത്തിനെത്തിയ ആന്ധ്ര സ്വദേശി നടരാജനെയാണ് ആൾക്കൂട്ടം ക്രൂരമായ മർദ്ദിച്ചത്.

നഗ്നനാക്കി കെട്ടിയിട്ടും മർദ്ദിച്ചു. പൊലീസ് എത്തിയാണ് രക്ഷപെടുത്തിയത്. പരിശോധനയിൽ അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഗുരുതരമായി പരിക്കേറ്റ നടരാജൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.