തിരുവനന്തപുരം: ശാസ്തമംഗലത്ത് കൂട്ട ആത്മഹത്യ ചെയ്ത കുടുംബം ഭൂമിയും വീടും കന്യാകുമാരിയിലെ ജോത്സ്യന് ഇഷ്ടദാനം ചെയ്തതായി പൊലീസ് കണ്ടെത്തി. ജോത്സ്യന്‍ ആനന്ദിനെ പൊലീസ് ചോദ്യം ചെയ്തു. മകന്‍റെ കാഴ്ച ക്രമേണ നഷ്ടപ്പെടുന്നതിൽ മനംനൊന്താണ് കൂട്ട അത്മഹത്യയെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യ ചെയ്ത സുകുമാരൻ നായരും കുടുംബവും കഴിഞ്ഞ മാസം 15ന് കന്യാകുമാരിയിലെ ജ്യോത്സ്യൻ ആനന്ദിനെ കാണാൻ പോയിരുന്നു.
മകൻ സനാദന്‍റെ വിവാഹം എന്നുണ്ടാകുമെന്നറിയാനായിരുന്നു യാത്ര. 47 വയസിന് ശേഷമാകും വിവാഹമെന്ന് പറഞ്ഞതായി ജ്യോത്സ്യന്‍ ചോദ്യം ചെയ്യലിൽ പറഞ്ഞു. സന്യാസിയായവനുള്ള ആഗ്രഹം സനാദൻ പ്രകടപ്പിച്ചതായി ജ്യോത്സൻ പറയുന്നു. ഒരു പെട്ടി തന്‍റെ വീട്ടിൽ വച്ച് മടങ്ങി. പെട്ടി പിന്നീട് എടുക്കാമെന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷം ഫോണിലൂടെ അറിയിച്ചതായും ജോത്സ്യന്‍ മ്യൂസിയം പൊലീസിന് മൊഴി നല്‍കി.
ഇംഗ്ലീഷിലും മലയാളിത്തിലും തമിഴിലെഴുതിയ ഇഷ്ടദാനമായിരുന്നു പെട്ടിക്കുള്ളിൽ. നാലു സെൻറും വീടും എഴുതി നൽകിതായി പറയുന്നു. ഇതു തനിക്ക് വേണ്ടെന്നാണ് ജ്യോത്സൻ പൊലീസിനോട് പറയുന്നത്. തിരിച്ചെത്തിയ കുടുംബം മൂന്നു ദിവസം ലോഡ്ജിൽ താമസിക്കുകയും ചെയ്തു. സനാദന് കണ്ണിന് ഗുരതരമായ അസുഖമുണ്ടെന്ന കാര്യം വീട്ടിൽ നിന്നും ലഭിച്ച ആശുപത്ര രേഖകളിൽ നിന്നാണ് പൊലീസ് മനസാക്കിയത്. സനാദനാണ് ആദ്യം ജീവനൊടുക്കിയത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു.
