ആത്മഹത്യ ചെയ്യാനൊരുങ്ങി ദില്ലി ജന്ദര്‍ മന്തറിൽ സത്യഗ്രഹം നടത്തുന്ന തമിഴ്നാട് കര്‍ഷകര്‍. വരൾച്ചാ ദുരിതാശ്വാസത്തിനും കര്‍ഷക പ്രശ്നങ്ങൾക്കും പരിഹാരം പരിഹാരമായില്ലെങ്കിൽ ജീവനൊടുക്കുമെന്നാണ് ഭീഷണി. ദുരിതാശ്വാസത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 2014 കോടി രൂപ പരിമിതമാണെന്നും കര്‍ഷകര്‍ പറഞ്ഞു.
നിസ്സാഹായരാണ് തമിഴ്നാട്ടിലെ കര്‍ഷകര്‍. 140 വര്‍ഷത്തിന് ശേഷമുണ്ടായ കടുത്ത വരൾച്ചയിൽ എല്ലാം നഷ്ടപ്പെട്ടവര്‍. ആറ് മാസത്തിനുള്ളിൽ നാനൂറോളം കര്‍ഷകരാണ് തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്. നിറ കണ്ണുകളോടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടി മാലയണിഞ്ഞും ചത്ത പാന്പിനെയും എലിയേയും കടിച്ചും 20 ദിവസമായി സത്യഗ്രഹം തുടരുന്നു. ഒടുവിൽ തല പാതി മുണ്ഡനം ചെയ്തു. സമരം വിജയിക്കാൻ കടുത്ത തീരുമാനമെടുക്കുകയാണ് ഇപ്പോള്‍. ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുകയാണ് കര്‍ഷകര്‍.
കര്‍ഷക ദുരിതാശ്വാസത്തിന് കേന്ദ്രം അനുവദിച്ച 2014 കോടി രൂപ തുച്ഛമാണെന്നും 60,000 കോടി രൂപ അനുവദിക്കണമെന്നും ആവശ്യം
വിളകൾക്ക് ന്യായവില ഉറപ്പാക്കുക, നദീ സംയോജനത്തിലൂടെ വെള്ളമെത്തിക്കുക എന്നീ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നു.
