പൊന്‍ രാധാകൃഷ്‍ണന്‍ വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തും. സമരത്തിന് പിന്നില്‍ സന്നദ്ധസംഘടനകളുടെ സാമ്പത്തിക സഹായമുണ്ടെന്ന ആരോപണം സമരസമിതി നേതാക്കള്‍ തള്ളി
വരള്‍ച്ചാ ദുരിതാശ്വാസം തേടിയുള്ള തമിഴ്നാട് കര്‍ഷകരുടെ ശ്രമം ഇന്ന് ഒരുമാസമാകുമ്പോള്‍ സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം കര്‍ഷകരുമായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‍ണന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെങ്കിലും വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം. പാര്‍ലമെന്‍റ് സമ്മേളനം ഇന്ന് കഴിയുന്ന സാഹചര്യത്തില്‍ എംപിമാര്‍ അനുനയന ശ്രമവുമായി എത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടാകും വരെ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി ദില്ലിയിലെത്തിയ കര്‍ഷകര്‍ ഇന്ന് ആവശ്യങ്ങള്‍ ദേഹത്ത് എഴുതിയാണ് പ്രതിഷേധിച്ചത്. വരള്‍ച്ചാ ദുരിതാശ്വാസത്തിന് കേന്ദ്രസര്‍ക്കാര്‍ 60,000 കോടി രൂപ അനുവദിക്കുക, നദീ സംയോജനത്തിലൂടെ കര്‍ഷകര്‍ക്ക് വെള്ളമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തമിഴ്നാട് കര്‍ഷകരുടെ അനിശ്ചിതകാല സത്യഗ്രഹം.
