കോഴിക്കോട്: കർഷകൻ ആത്മഹത്യ ചെയ്‍ത സംഭവത്തില്‍ പ്രതിയായ ചെമ്പനോട വില്ലേജ് അസിസ്റ്റന്‍റ് സിലീഷ് കീഴടങ്ങി. ഇന്നലെ രാത്രി പേരാമ്പ്ര സിഐയുടെ മുന്നിലാണ് കീഴടങ്ങിയത്. ചെമ്പനോട വില്ലേജ് ഓഫീസിനു മുന്നില്‍ കാവില്‍ പുരയിടം വീട്ടില്‍ ജോയി എന്ന തോമസാണ് തൂങ്ങിമരിച്ചത്. സ്ഥലത്തിന്‍റെ കരമടയ്ക്കുന്നതിന്‍റെ പ്രശ്നവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി വില്ലേജ് ഓഫീസ് കയറിയിറങ്ങുകയായിരുന്നു ഇദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിന് മുന്നില്‍ നിരാഹരവും അനുഷ്ഠിച്ചിരുന്നു. വില്ലേജ് ഓഫീസിന്‍റെ ഗേറ്റിന് സമീപമാണ് ജോയി തൂങ്ങിമരിച്ചത്.

തുടര്‍ന്ന് ജോയിയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ സിലീഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. സലീഷ് കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. തുടര്‍ന്ന് സസ്‍പെന്‍ഷനിലായ സിലീഷ് ഒളിവിലായിരുന്നു.