നിവേദനത്തില്‍ ഒപ്പിട്ടത് എഴുപതിനായിരം കര്‍ഷകര്‍
ദില്ലി:കാർഷിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് 130 കർഷകസംഘടനകൾ സംയുക്തമായി രാഷ്ട്രപതിക്ക് നിവേദനം നൽകി. കാർഷിക വായ്പ എഴുതിതള്ളുക, കുറഞ്ഞ താങ്ങ് വില ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകുക എന്നിവയാണ് കര്ഷകരുടെ ആവശ്യങ്ങള്. എഴുപതിനായിരം കർഷകർ നിവേദനത്തിൽ ഒപ്പിട്ടു.
ഉത്തരേന്ത്യയില് തുടരുന്ന കര്ഷകസമരത്തില് എട്ടാംദിവസവും ഗ്രാമചന്തകള് നിശ്ചലമായി. രാജ്യത്ത് മികച്ച കച്ചവടം നടന്നിരുന്ന ചന്തകളില് ഒന്നാണ് ഹരിയാനയിലെ പിപ്ലി മണ്ഡി. എന്നാല് കര്ഷക സമരം ശക്തമായതോടെ ചന്തകളെല്ലാം വിജനമാണ്. ഗ്രാമീണമേഖലകളിലെ ചന്തകളുടെ എല്ലാം സ്ഥിതി ഇത് തന്നെയാണ്. കര്ഷകര് വിളവെടുപ്പ് നിര്ത്തിയതോടെ ചന്തകളിലേക്ക് ഉത്പന്നങ്ങള് എത്താതായി. കച്ചവടകാര്ക്ക് പുറമേ ചന്തകളിലെ ചുമട്ട് തൊഴിലാളികള്ക്കും പണിയില്ലാതായി. സമരം ശക്തമായതോടെ ട്രാക്ക്ടര് ട്രക്ക് ഡ്രൈവരും മറ്റു ജോലികള് തേടുകയാണ്.
