Asianet News MalayalamAsianet News Malayalam

ഫസല്‍വധം; നാള്‍വഴികള്‍

Fasal Murder through the date line
Author
First Published Jun 10, 2017, 6:37 AM IST

 

2006 ഒക്‌ടോബർ 22

പുലർച്ചെ നാലിനു  തലശ്ശേരി സെയ്ദാർ പള്ളിക്കു സമീപം പത്രവിതരണക്കാരനായ മുഹമ്മദ് ഫസൽ കൊല്ലപ്പെടുന്നു

2006 ഒക്‌ടോബർ 22
അന്വേഷണച്ചുമതല തലശേരി സിഐ പി. സുകുമാരന്

2006 ഒക്‌ടോബർ 23
അന്വേഷണച്ചുമതല ഡിസിആർബി ഡിവൈഎസ്പി രാധാകൃഷ്ണന്

2006 ഒക്‌ടോബർ 25
മൂന്നു സിപിഎം പ്രവർത്തകർ കസ്റ്റഡിയിൽ

2006 ഒക്‌ടോബർ 30
അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു

2007 ഫെബ്രുവരി 4
അന്വേഷണം ഇഴയുന്നതിനാൽ കേസ് സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ടു ഫസലിന്റെ ഭാര്യ മറിയുവിന്‍റെ ഹർജി

2007 ഫെബ്രുവരി 12
രണ്ടാഴ്ച കൊണ്ടു പ്രതികളെ പിടിക്കാമെന്ന് സർക്കാരിന്റെ ഉറപ്പ്; സിബിഐ അന്വേഷിക്കണമെന്ന ഹർജി തീർപ്പാക്കി

2007 ഏപ്രിൽ 11
അന്വേഷണം ക്രൈംബ്രാഞ്ച് എസ്പി ടി.കെ. രാജ്‌മോഹന്; അഞ്ചുമാസത്തിനകം കൊടി സുനി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ഗോപാലപേട്ട സി.പി.ഐ(എം) ബ്രാഞ്ച് അംഗവും സി.പി.ഐ(എം)ന്റെ നിയന്ത്രണത്തിലുള്ള അച്യുതൻ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസൽ പിന്നീട് എൻ.ഡി.എഫിൽ ചേർന്നതിലുള്ള രാഷ്ട്രീയവിരോധമാണു് കൊലയ്ക്ക് കാരണമെന്ന് പ്രതികൾ മൊഴി നൽകിയതായി പോലീസ്

2007 ഒക്‌ടോബർ10
കോടിയേരിക്കാർ അറസ്റ്റിലായതിൽ പ്രതിഷേധിച്ചു കോടിയേരി ബാലകൃഷ്ണന്റെ വീടിനു മുൻപിൽ സിപിഎം പ്രവർത്തകരുടെ പ്രകടനം

2008 ഫെബ്രുവരി 14
സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മറിയു വീണ്ടും ഹൈക്കോടതിയില്‍; കേസ് സിബിഐയ്ക്കു വിട്ടുകൊണ്ടു സിംഗിൾ ബഞ്ച് വിധി

2008 സെപ്റ്റംബർ 4
വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി

2010 ജൂലൈ 6
സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ടു സർക്കാർ സുപ്രീം കോടതിയിൽ; പക്ഷേ അന്വേഷണം കോടതി ശരിവച്ചു. സിബിഐ അന്വേഷണം ഏറ്റെടുത്തു. സിബിഐ അന്വേഷണത്തിൽ രണ്ടു ഘട്ടങ്ങളിലായി മൂന്നുപേർ കൂടി അറസ്റ്റില്‍ അന്വേഷണം കാരായി രാജനിലേക്കും ചന്ദ്രശേഖരനിലേക്കും. രാജനെയും ചന്ദ്രശേഖരനെയും പി. ശശിയെയും ചോദ്യംചെയ്യുന്നു

2012 മാർച്ച് 23
ചോദ്യംചെയ്യലിനു ഹാജരാകാൻ വീണ്ടും രാജനും ചന്ദ്രശേഖരനും നോട്ടീസ്

2012 മാർച്ച് 24
നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ

2012 ഏപ്രിൽ 16
നേതാക്കളെ പ്രതികളാക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചു സിബിഐ ഓഫിസിലേക്കു സിപിഎം മാർച്ച്

2012 ജൂൺ 6
നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

2012 ജൂൺ 12
സിബിഐ കുറ്റപത്രം സമർപ്പിക്കുന്നു; വർഗീയ കലാപത്തിനു സിപിഎം പദ്ധതിയിട്ടെന്നു റിപ്പോർട്ടിൽ വിമർശനം

2012 ജൂൺ 22
എറണാകുളം സി.ജെ.എം കോടതിയിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനും കീഴടങ്ങുന്നു

2013 നവംബർ 7
ഇരുവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിക്കുന്നു

2014 മാർച്ച് 15
പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് രാജനും ചന്ദ്രശേഖരനും എറണാകുളം സി.ജെ.എം കോടതിയിൽ നൽകിയ ഹർജി തള്ളുന്നു

2014 നവംബർ
എറണാകുളം ജില്ല വിട്ടു പോകരുതെന്ന ജാമ്യ വ്യവസ്ഥ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജി കേരള ഹൈക്കോടതിയും തള്ളി

2015 മാർച്ച് 30
എറണാകുളം ജില്ല വിട്ടു പോകരുതെന്ന ജാമ്യ വ്യവസ്ഥ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതികളായ രാജനും ചന്ദ്രശേഖരനും നൽകിയ ഹർജി സുപ്രീം കോടതിയും തള്ളി

2016 നവംബർ 20
ഫസൽ വധക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി ആർ.എസ്.എസ്‌ പ്രവർത്തകൻ മാഹി ചെമ്പ്ര സ്വദേശി സുബീഷ്. താനുൾപ്പെടുന്ന ആർ.എസ്..എസ്‌. പ്രവർത്തകരാണ് വധത്തിന് പിന്നിലെന്നും സി.പി.എം. പ്രാദേശിക നേതാവ് പടുവിലായി മോഹനൻ വധക്കേസിൽ ചോദ്യം ചെയ്യുന്നതിനിടെ സുബീഷ് വെളുപ്പെടുത്തിയതായി പൊലീസ്

2017 ജൂണ്‍ 9
സുബീഷിന്‍റെ കുറ്റസമ്മത മൊഴിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കൊലപാതക വിവരം തലശ്ശേരി ആർൽഎസ്.എസ് കാര്യാലയത്തിലെത്തി അറിയിച്ചിരുന്നതായും ആയുധങ്ങൾ മാറ്റിത് പ്രാദേശിക നേതാവ് തിലകനായിരുന്നെന്നും സുബീഷ് വ്യക്തമാക്കുന്നു.

 

Follow Us:
Download App:
  • android
  • ios