അഞ്ചുവര്‍ഷത്തോളം പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പിതാവ് പിടിയില്‍.

ഭുവനേശ്വര്‍: അഞ്ചുവര്‍ഷത്തോളം പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പിതാവ് പിടിയില്‍. ഒഡീസയിലെ ഗന്‍ജം ജില്ലയിലാണ് സംഭവം. കുട്ടിയുടെ പരാതിയിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. പതിനാലുകാരിയായ മകളെ അഞ്ച് വര്‍ഷമായി ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. 

പിതാവിന്‍റെ പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി സുഹൃത്തുക്കളിലൊരാളോട് പറയുകയായിരുന്നു. ഇതിന് പിന്നാലെ സുഹൃത്ത് ചൈല്‍ഡ് ലൈനില്‍ പരാതിപ്പെടുകയും പൊലീസ് അന്വേഷണം നടത്തുകയുമായിരുന്നു.