പന്ത്രണ്ട് വയസുകാരനെ മർദ്ദിച്ച അച്ഛൻ കസ്റ്റഡിയിൽ

First Published 6, Apr 2018, 8:22 PM IST
father in custody for child spanked
Highlights
  • പന്ത്രണ്ട് വയസുകാരന് മര്‍ദനം
  • അച്ഛൻ കസ്റ്റഡിയിൽ 
  • കയ്യിലും കാലിലും മുറിവേറ്റ പാടുകള്‍

കൊല്ലം: കിളികൊല്ലൂരിൽ പന്ത്രണ്ട് വയസുകാരനെ മർദ്ദിച്ച അച്ഛൻ കസ്റ്റഡിയിൽ. കിളികൊല്ലൂർ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊല്ലം കിളികൊല്ലൂരില്‍ പന്ത്രണ്ട് വയസുകാരനെ അച്ഛന്‍ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ കുട്ടി കൊല്ലം ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ട് ദിവസം മുമ്പാണ് കിളികൊല്ലൂര്‍ സ്വദേശിയായ 12 വയസുകാരനെ അച്ഛന്‍ വീട്ടില്‍ വച്ച് മര്‍ദിക്കുന്നത്. കുട്ടിയുടെ സൈക്കിളിന് എന്തോ കേടുപാടുണ്ടായി. ഇതെങ്ങനെയെന്ന് ചോദിച്ച് കൊണ്ടായിരുന്നു മര്‍ദനമെന്നാണ് കുട്ടി പറയുന്നു. വീട്ടിലുണ്ടായിരുന്ന അമ്മ തടയാന്‍ ശ്രമിച്ചെങ്കിലും അമ്മയെയും ഇയാള്‍ മര്‍ദിക്കുകയായിരുന്നു.  
മര്‍ദനത്തില്‍ കുട്ടിയുടെ കയ്യിലും കാലിലും മുറിവേറ്റു. 

എന്നാല്‍ ഇയാള്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിച്ചില്ല. പിന്നീട് ഇയാള്‍  വീട്ടില്‍ നിന്ന് പോയ സമയത്ത് അമ്മയെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ജില്ല ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങള്‍ ആശുപത്രിയിലെത്തി. അച്ഛനെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. 
 

loader