കണ്ണൂര്‍: കുടിയാന്മാലയില്‍ മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കൈതളം തുണ്ടത്തില്‍ കൊച്ചഗസ്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.മദ്യപിച്ചെത്തിയ മകന്‍ ബേബി വാക്ക് തര്‍ക്കത്തിനൊടുവില്‍ പട്ടിക ഉപയോഗിച്ച് അച്ഛന്‍ കൊച്ചഗസ്തിയുടെ തലയ്ക്കടിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ കൊച്ചഗസ്തിയെ നാട്ടുകാര്‍ തളിപ്പറമ്പിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി ബേബിയെ പോലീസ് അറസ്റ്റ് ചെയ്തു. കുടിയാന്‍മലയിലെ വീടിനു സമീപത്തു നിന്നാണ് ബേബിയെ പൊലീസ് പിടികൂടിയത്.