ബാങ്ക് വായ്പ എടുത്തത് തിരിച്ചടക്കാൻ സാധിക്കാതെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് അത്മഹത്യ ചെയ്തു.

ബംഗാള്‍: തൊട്ടടുത്ത മുറിയില്‍ അമ്മയെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഇതൊന്നുമറിയാതെ തൊട്ടടുത്ത മുറിയൽ‌ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കൗമാരക്കാരായ ബിബലും ബിശ്വാജിത്തും. നാദിയ ജില്ലയിലെ കല്യണിയിലാണ് സംഭവം. ബാങ്ക് വായ്പ എടുത്തത് തിരിച്ചടക്കാൻ സാധിക്കാതെ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് അത്മഹത്യ ചെയ്തു. ബാപ്പി ചക്രവര്‍ത്തി(40), ഇയാളുടെ ഭാര്യ ജുമ(32) എന്നിവരാണ് മരിച്ചത്.

ജുമയെ കൊലപ്പെടുത്തിയതിന് ശേഷം അതേ മുറിയില്‍ തന്നെ ചക്രവര്‍ത്തിയും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബാങ്കില്‍ നിന്നെടുത്ത വായ്പ്പ തിരിച്ചടക്കാന്‍ മരിക്കുന്നതിന് തലേദിവസം വരെയും ഇരുവരും പലരെയും സമീപിച്ചിരുന്നു. എന്നാൽ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ചക്രവര്‍ത്തിയും മരിക്കുകയായിരുന്നു. സംഭവം നടന്ന വേളയില്‍ ഇതൊന്നും അറിയാതെ മക്കളായ ബിബല്‍ ബിശ്വാജിത്ത് എന്നിവര്‍ തൊട്ടടുത്ത മുറിയില്‍ കളിക്കുകയായിരുന്നു.

മുറിക്കുള്ളിൽ എന്തോ ശബ്ദം കേട്ട് ഞങ്ങള്‍ കതകില്‍ തട്ടി വിളിച്ചു. എന്നാല്‍ ചില അപശബ്ദങ്ങള്‍ മാത്രമാണ് കേള്‍ക്കാന്‍ സാധിച്ചതെന്ന് ബിശ്വജിത്ത് പൊലീസിനോട് പറഞ്ഞു. കുട്ടികളുടെ കരച്ചിൽ കേട്ട് അയല്‍വാസി എത്തി മുറിയുടെ കതക് പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും ഇരുവരും മരിച്ചു കഴിഞ്ഞിരുന്നു. ചക്രവര്‍ത്തി ലക്ഷക്കണക്കിന് രൂപയുടെ വായ്പ കോ-ഓപ്പറേറ്റീവ് ബങ്കില്‍ നിന്ന് എടുത്തിരുന്നതായി പ്രാദേശിക കൗണ്‍സിലര്‍ ജര്‍ണാ റോയ് പറഞ്ഞു.