കൊച്ചി: കൊച്ചി ചെറായിയില്‍ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ദേവസ്വം നടയ്ക്ക് സമീപം വിമുക്ത ഭടനായ കാക്കനാട് വീട്ടില്‍ പവനൻ(56) ആണ് മകൻ മനോജിനെ(22) കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. മകൻ മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.