കൊച്ചി നഗരത്തിലൂടെ അഞ്ച് വയസുകാരി ഇരുചക്ര വാഹനം ഓടിച്ച സംഭവത്തില്‍ ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചു. അച്ഛനും അമ്മയ്ക്കും അനിയത്തിക്കുമൊപ്പമാണ് കുട്ടി ഇരുചക്രവാഹനം ഓടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
കൊച്ചി: കൊച്ചി നഗരത്തിലൂടെ അഞ്ച് വയസുകാരി ഇരുചക്ര വാഹനം ഓടിച്ച സംഭവത്തില്‍ ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചു. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് കുട്ടി ഇരുചക്രവാഹനം ഓടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇടപ്പള്ളി ലുലു മാളിന് സമീപത്തുവെച്ചാണ് സംഭവം. സ്കൂട്ടറിന്‍റെ മുമ്പില്‍ നിന്ന് കൊണ്ടാണ് കുട്ടി ഇരുചക്രവാഹനം ഓടിച്ചത്. അച്ഛന്റെ കൈയില്‍ ഒരു കൈക്കുഞ്ഞും ഇരിക്കുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്കൂട്ടറിന് പിന്നാലെ വന്ന കാറിലെ യുവാക്കളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ ഇവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
പള്ളുരുത്തി സ്വദേശി രാമചന്ദ്രന്റെ പേരിൽ മട്ടാഞ്ചേരി രജിസ്ട്രേഷനിലുളള വണ്ടിയാണ് കുട്ടി ഒാടിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ അച്ഛനെതിരെ കർശനമായ നടപടിയെടുക്കാൻ ട്രാൻസ്പോർട് കമ്മീഷ്ണർ ഉത്തരവിട്ടതായി മട്ടാഞ്ചേരി ജോയിന്റ് ആർ.ടി.ഒ ഷാജി മാധവൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
