മകന്‍ മരണപ്പെട്ടതിന് പിന്നാലെ ബോര്‍ഡറില്‍ ഇലക്ട്രിസിറ്റിയോ ജനറേറ്ററോ ഉണ്ടായിരുന്നില്ലെന്ന് പിതാവ് ഉമേഷ് ചന്ദ്ര പറഞ്ഞു.  

ദില്ലി: ജവാനായ മകന്‍റെ മരണത്തിന് പിന്നാലെ ബോര്‍ഡര്‍ പ്രദേശങ്ങളിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി പിതാവ്. ചൈന ബോര്‍ഡറിലുണ്ടായ ഹിമപാതത്തിലാണ് മേജര്‍ നിഷീദ് ദോഗ്ര മരണപ്പെട്ടത്. മകന്‍ മരണപ്പെട്ടതിന് പിന്നാലെ ബോര്‍ഡറില്‍ ഇലക്ട്രിസിറ്റിയോ ജനറേറ്ററോ ഉണ്ടായിരുന്നില്ലെന്ന് പിതാവ് ഉമേഷ് ചന്ദ്ര പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ട്വിറ്ററിലൂടെയാണ് ഉമേഷ് മകന് ചുമതലയുണ്ടായിരുന്ന ബോര്‍ഡറിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ബോര്‍ഡര്‍ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ഉമേഷ് ചന്ദ്ര ആവശ്യപ്പെട്ടു. ഗാസിയാബാദിലെ ഇന്ദിരാപുരത്ത് ഇന്നാണ് മേജര്‍ ദോഗ്രയുടെ മൃതദേഹം സംസ്കരിച്ചത്.