റെയില്‍വേ സ്റ്റേഷനുകളില്‍ മുലയൂട്ടല്‍ കേന്ദ്രം; ആദ്യ ഘട്ടത്തില്‍ കൊല്ലം റെയില്‍വേസ്റ്റേഷനില്‍

First Published 6, Apr 2018, 11:38 PM IST
Feeding room at Kollam railway station
Highlights

പിങ്ക്  നിറത്തിലുള്ള രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന കാബിന്‍. കയറിയ ശേഷം വാതില്‍ അകത്തു നിന്ന് അടയ്ക്കാം.

കൊല്ലം: റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന അമ്മമാര്‍ക്ക് ഇനി സമാധാനമായി പൊന്നോമനകള്‍ക്ക് മുലയൂട്ടാം. മറ്റുള്ളവരുടെ ശല്യമില്ലാതെ ആരുടെയും തുറിച്ചുനോട്ടങ്ങള്‍ക്ക് ഇരയാവാതെ അമ്മയക്ക് മുലയൂട്ടാനുള്ള ക്യാബിന്‍ സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്‌റ്റേഷനിലുമെത്തിക്കുന്ന പദ്ധതിക്ക് കൊല്ലം റെയില്‍വേസ്റ്റേഷനില്‍ തുടക്കമായി. ജില്ലയിലെ റോട്ടറി ക്ലബ്ബാണ് ഇതിന് വേണ്ട പ്രത്യേക മുറി നിര്‍മ്മിച്ച് നല്‍കുന്നത്.

പിങ്ക്  നിറത്തിലുള്ള രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന കാബിന്‍. കയറിയ ശേഷം വാതില്‍ അകത്തു നിന്ന് അടയ്ക്കാം. ഉള്ളില്‍ ചെറിയ ഫാനും, ലൈറ്റും ഉണ്ട്.ആദ്യഘട്ടമെന്ന നിലയില്‍ 50000 രൂപ മുതല്‍മുടക്കില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ക്യാബിനുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

ആറ് മാസം കൊണ്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയില്‍വേസ്റ്റേഷനുകളിലെല്ലാം കാബിൻ വരും. പിന്നീട് തെരഞ്ഞെടുക്കപ്പെട്ട ബസ് സ്റ്റാൻഡുകളിലും സംവിധാനം ഏര്‍പ്പെടുത്തും.

loader