Asianet News MalayalamAsianet News Malayalam

പ്രിയനന്ദനനെതിരായ ആക്രമണം; പ്രതിഷേധമറിയിച്ച് ഫെഫ്ക

ആശയപരമായ വിയോജിപ്പുകളെ കായികമായി നേരിടുന്ന  രീതി അവലംഭിക്കുന്നത് പ്രാകൃതവും അപലപനീയവുമാണെന്ന് ഫെഫ്ക വാർത്താകുറിപ്പിൽ പറഞ്ഞു.

fefka condemns attack on director priyanandan
Author
Kochi, First Published Jan 25, 2019, 9:46 PM IST

കൊച്ചി: പ്രശസ്ത സിനിമ സംവിധായകൻ പ്രിയനന്ദനന് നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധമറിയിച്ച് ഫെഫ്ക. ആശയപരമായ വിയോജിപ്പുകളെ കായികമായി നേരിടുന്ന  രീതി അവലംഭിക്കുന്നത് പ്രാകൃതവും അപലപനീയവുമാണെന്ന് ഫെഫ്ക വാർത്താകുറിപ്പിൽ പറഞ്ഞു.

ശബരിമല വിഷയത്തിൽ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരിലാണ് സംവിധായകൻ പ്രിയനന്ദനൻ ഇന്ന് രാവിലെ ആക്രമിക്കപ്പെട്ടത്.  തൃശ്ശൂ‍ർ വല്ലച്ചിറയിലെ വീടിന് മുന്നിൽ വെച്ച് പ്രയനന്ദന് നേരെ ചാണക വെള്ളമൊഴിച്ച ശേഷം ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ സരോവറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തെ അപലപിച്ച മുഖ്യമന്ത്രി  കുറ്റക്കാർക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios