തിരുവനന്തപുരം: പകർച്ചപ്പനി നേരിടാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിയെ കാണും. രാവിലെ 8.45ന് ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച. തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയും ജനറൽ ആശുപത്രിയും പ്രതിപക്ഷ നേതാവ് സന്ദർശിക്കും. തിരുവനന്തപുരത്ത് യുദ്ധസമാനമായ സ്ഥിതിയാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും വിശദീകരിക്കാൻ ഇന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്ത് എട്ടുപേരാണ് പനി ബാധിച്ച് മരിച്ചത്. ഈ വ‍ർഷം ഇതുവരെ 12ലക്ഷംപേർ പകർച്ചപ്പനിക്ക് ചികിത്സതേടിയെത്തിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.