മോസ്‍കോയില്‍ ഫിഫ ഫാന്‍സ് ഫെസ്റ്റ് സോണ്‍ തുറന്നു
ലോകകപ്പിന്റെ ഭാഗമായി മോസ്കോയില് ഫിഫ ഫാന്സ് ഫെസ്റ്റ് സോണ് തുറന്നു. ഫുട്ബോള് ആരാധകരെ ലക്ഷ്യമിട്ടാണ് ഈ പ്രത്യേക കേന്ദ്രം. വരും ദിവസങ്ങളില് മറ്റ് നഗരങ്ങളിലും ഫാന്സോണ് ആരംഭിക്കും.
ലോകകപ്പിനായി ലോകത്തെമ്പാടു നിന്നുമെത്തുന്ന ഫുട്ബോള് ആരാധകര്ക്കായാണ് ഫിഫ പ്രത്യേക കേന്ദ്രങ്ങള്ഒരുക്കുന്നത്. ഉദ്ഘാടന മത്സരവും ഫൈനല്മത്സരവും നടക്കുന്ന മോസ്കോയിലെ പ്രധാന വേദിക്ക് സമീപമാണ് ആദ്യ സോണ് തുറന്നത്.
മോസ്കോ സര്വകലാശാലയുടെ പശ്ചാത്തലത്തില് ഒരുക്കിയ ഫെസ്റ്റ് സോണിന് 25,000 ആളുകളശെ ഉള്ക്കൊള്ളാനാകും. മത്സരം ബിഗ് സ്ക്രീനില് കാണുന്നതിനൊപ്പം, വിനോദങ്ങളില് ഏര്പ്പെടാനും സംഗീതമാസ്വദിക്കാനുമെല്ലാം ഫാന്സോണില് സൌകര്യമുണ്ട്.
