റിയോയിലെയും സാവോപോളോയിലെയുമെല്ലാം തെരുവുകൾ നിശബ്ദമായി. ഇനിയും ഇത്തരത്തിലൊന്ന് താങ്ങാനുള്ള കരുത്തുണ്ടാകില്ല അവർക്ക്. കാരണം ഓരോ ബ്രസീലുകാരനും ഫുട്ബോള്‍ ജീവിതം തന്നെയാണ്. ആ തുകല്‍പ്പന്തിലാണ് അവരുടെ ശ്വാസം.
മോസ്കോ: തുടർച്ചയായ നാലാം ലോകകപ്പിലാണ് ബ്രസീൽ കിരീടമില്ലാതെ മടങ്ങുന്നത്. നാലു വര്ഷം മുമ്പ് സ്വന്തം നാട്ടില് തകര്ന്നടിഞ്ഞ കാനറികളുടെ തിരിച്ചുവരവാകും റഷ്യയിലെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. സെമിയിലെത്താനായില്ലെങ്കിലും ലോകകപ്പിലെ ഏറ്റവും സുന്ദരനിമിഷങ്ങൾ സമ്മാനിച്ചാണ് ബ്രസീലിന്റെ മടക്കം. കിരീടമില്ലാതെ വീണ്ടും ബ്രസീൽ.
ക്ലോവിസ് അകോസ്റ്റ ഫെർണാണ്ടസ്. ഫുട്ബോൾ ആരാധകർ മറക്കില്ല ഈ മുഖം. ബെലോ ഹൊറിസോണ്ടയിലെ ദുരന്തമുഖത്ത് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായിരുന്ന ക്ലോവിസ് തകര്ന്ന് വീഴുന്ന മഞ്ഞകൊട്ടാരത്തിന്റെ പ്രതീകമായി. അവിടെ നിന്ന് ടിറ്റെ എന്ന പരിശീലകനും നെയ്മര്, കുടിഞ്ഞോ, വില്യൻ തുടങ്ങിയ യുവതാരങ്ങളും ചേര്ന്നതോടെ പുതുജീവന് വച്ചു ബ്രസീലിയൻ ഫുട്ബോളിന്. റഷ്യയിലെത്തിയപ്പോൾ ഭൂതകാലത്തിന്റെ പകിട്ട് മാത്രമായിരുന്നില്ല ബ്രസീലിന് പറയാനുണ്ടായിരുന്നത്. സാംബാ താളത്തിൽ കൊട്ടിക്കയറി മൈതാനം നിറഞ്ഞുകളിക്കുന്ന കാനറികളെ റഷ്യയിൽ പലകുറി നമ്മൾ കണ്ടു.
ബ്രസീല്-ബെല്ജിയം ക്വാര്ട്ടര്

ഏറ്റവുമൊടുവിൽ ബെൽജിയത്തിനെതിരെയും. എതിരാളികൾ പോലും പറയില്ല, ഇങ്ങനെയൊരു പുറത്താകൽ ബ്രസീൽ അർഹിച്ചിരുന്നു എന്ന്. റിയോയിലെയും സാവോപോളോയിലെയുമെല്ലാം തെരുവുകൾ നിശബ്ദമായി. ഇനിയും ഇത്തരത്തിലൊന്ന് താങ്ങാനുള്ള കരുത്തുണ്ടാകില്ല അവർക്ക്. കാരണം ഓരോ ബ്രസീലുകാരനും ഫുട്ബോള് ജീവിതം തന്നെയാണ്. ആ തുകല്പ്പന്തിലാണ് അവരുടെ ശ്വാസം.
ബ്രസീല്-മെക്സിക്കോ പ്രീക്വാര്ട്ടര്

ടീം ജയിക്കുമ്പോൾ ആർത്തുല്ലസിക്കുന്ന, തോൽക്കുമ്പോൾ ഹൃദയം പൊട്ടിക്കരയുന്ന ഒരു ജനത. ജീർണിച്ചതിനെയെല്ലാം സംഹരിച്ച് പുതിയതിനെ സൃഷ്ടിക്കുകയാണ് ബ്രസീൽ ഫുട്ബോൾ. അതിന്റെ നല്ല സൂചനകളാണ് റഷ്യയിൽ കണ്ടതും. നാലു വർഷത്തിനപ്പുറം ഖത്തർ. 2002ൽ ആദ്യമായി ലോകകപ്പ് ഏഷ്യയിലെത്തിയപ്പോൾ കിരീടം നേടിയത് ബ്രസീൽ. ഒരിക്കൽക്കൂടി ഏഷ്യ ലോകകപ്പിന് വേദിയാകുന്നു. ഫുട്ബോളിന്റെ കാൻവാസിൽ ബ്രസീൽ വരക്കുന്ന ഏറ്റവും സുന്ദര ചിത്രങ്ങളിലൊന്നാകുമോ ഖത്തർ, കാത്തിരിക്കാം. പ്രതീക്ഷിക്കാം.
ബ്രസീല്-സെര്ബിയ മത്സരത്തില് നിന്ന്

ബ്രസീല്-സ്വിറ്റ്സര്ലന്ഡ് മത്സരത്തില് നിന്ന്

ബ്രസീല്-കോസ്റ്റോറിക്ക മത്സരക്കാഴ്ചകള്

