പൂര്‍ണമായും ചെങ്കല്‍ച്ചൂളക്ക് അകത്താണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത് എന്നതാണ് ഈ വീഡിയോയുടെ പ്രത്യേകത.

തിരുവനന്തപുരം: റഷ്യന്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ വിസിലിനോട് അടുക്കുമ്പോള്‍ ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ഇന്റര്‍നാഷണല്‍ ലെവലില്‍ മലയാളികള്‍ ചിത്രീകരിച്ച ഒരു ലോകകപ്പ് വീഡിയോ ഗാനം. പൂര്‍ണമായും ചെങ്കല്‍ച്ചൂളക്ക് അകത്താണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത് എന്നതാണ് ഈ വീഡിയോയുടെ പ്രത്യേകത.

തിരുവനന്തപുരം ചെങ്കല്‍ച്ചൂളയിലെ രജീഷ്‌ലാല്‍ വംശ സംവിധാനം ചെയ്ത വീഡിയോ അതിന്റെ മേക്കിംഗ് കൊണ്ടും ദൃശ്യങ്ങള്‍കൊണ്ടുമാണ് വേറെ ലെവലാകുന്നത്. ആര്‍ ആര്‍ വിഷ്ണുവാണ് വീഡിയോ ആല്‍ബത്തിനായി ഛായാഗ്രഹണം നിര്‍വഹിച്ചത്. ഡിഎസ് റോയ് ആണ് എഡിറ്റിംഗ്. രണ്ടാഴ്ച മുമ്പ് യുട്യൂബില്‍ റിലീസ് ചെയ്ത വീഡിയോ ഇതുവരെ 15000ല്‍ അധികം ആളുകള്‍ കണ്ടു കഴിഞ്ഞു.