ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍ ആഫ്രിക്കന്‍ ടീമായ ടുണീഷ്യയാണ്. രാത്രി 11 30നാണ് മത്സരം
മോസ്കോ: ലോകകപ്പില് മുന് ചാംപ്യന്മാരായ ഇംഗ്ലണ്ടും കരുത്തരായ ബെല്ജിയവും ഇന്ന് ആദ്യ മത്സരത്തിനിറങ്ങും.രാത്രി 8.30ന് നടക്കുന്ന മത്സരത്തില് ഗ്രൂപ്പ് ജിയില് ബെല്ജിയത്തിന്റെ എതിരാളികള് പാനമയാണ്.
ലോകറാങ്കിംഗില് മൂന്നാം സ്ഥാനത്തുള്ള ബെല്ജിയം ഇംഗ്ലീഷ് പ്രീമിയര് ലീഗില് മികച്ച പ്രകടനം നടത്തുന്ന ഏദന് ഹസാര്ഡ്, കെവിന് ഡി ബ്രൂയിന്,റൊമേലു ലൂക്കാക്കു തുടങ്ങി ഒരുപിടി താരങ്ങളുമായാണ് വരുന്നത്.
ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില് ഇംഗ്ലണ്ടിന്റെ എതിരാളികള് ആഫ്രിക്കന് ടീമായ ടുണീഷ്യയാണ്. രാത്രി 11 30നാണ് മത്സരം. ഇന്നത്തെ ആദ്യ മത്സരത്തില് വൈകീട്ട് 5.30ന് സ്വീഡന് ദക്ഷിണ കൊറിയയെ നേരിടും
