നെയ്മറെ കുറിച്ച് മറഡോണ
മോസ്‌കോ: ലോകകപ്പില്‍ നെയ്മറുടെ മികവ് ബ്രസീല്‍ കൂടുതല്‍ ആവശ്യപ്പെടുന്ന സമയമാണിതെന്ന് അര്‍ജന്‍റീനന്‍ ഇതിഹാസം ഡീഗോ മറഡോണ. നെയ്‌മര്‍ പരിശീലനം പുനരാരംഭിച്ചത് ബ്രസീലിന് ഗുണം ചെയ്യും. കോസ്റ്റാറിക്കയ്ക്കെതിരെ വിജയിക്കാനായാല്‍ ബ്രസീലിന് ലോകകപ്പില്‍ ഫേവറേറ്റുകളായി തുടരാമെന്നും മറഡോണ പറയുന്നു.
ലോകകപ്പില്‍ വമ്പന്‍മാര്‍ക്കെതിരെ ചെറിയ ടീമുകള്‍ തന്ത്രങ്ങള്‍ മെനഞ്ഞുകഴിഞ്ഞു. നന്നായി മാര്‍ക് ചെയ്യുന്നതും തങ്ങളുടെ പാതിയില്‍ തമ്പടിക്കുന്നതും ഇതിന്‍റെ ഭാഗമാണ്. കൗണ്ടര്‍ അറ്റാക്കുകള്‍ക്ക് വേണ്ടി മാത്രമാണ് മൈതാനമധ്യം വിട്ട് താരങ്ങള്‍ കുതിക്കുന്നത്. കോസ്റ്റാറിക്കയ്ക്കെതിരെ സമ്മര്‍ദ്ദങ്ങളില്ലാതെയാവും അഞ്ച് തവണ ചാമ്പ്യന്‍മാരായ ടീം ഇറങ്ങുക. എന്നാല്‍ ബ്രസീല്‍ കരുതിയിരിക്കണമെന്നും മറഡോണ പറയുന്നു.
