മെസിക്കും റോണോയ്ക്കും സംഭവിച്ചത് നെയ്‌മര്‍ക്കും?

മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ബ്രസീൽ നാളെയിറങ്ങുന്നു. മെക്സിക്കോയാണ് ബ്രസീലിന്‍റെ എതിരാളികൾ. ഗ്രൂപ്പ് ഇ-യിൽ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീലിന്‍റെ വരവ്. ഫോമില്ലാത്ത ഗബ്രിയേൽ ജീസസിന് പകരം ഫിർമിനോ ആദ്യ ഇലവനിലെത്തിയേക്കും

അതേസമയം ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായാണ് മെക്സിക്കോയുടെ വരവ്. ഗ്രൂപ്പ് ഘട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ജർമനിയെ മെക്സിക്കോ തോൽപ്പിച്ചിരുന്നു. രണ്ടാമത്തെ മത്സരത്തിൽ കരുത്തരായ ബെൽജിയം ഏഷ്യൻ പ്രതീക്ഷകളായ ജപ്പാനെ നേരിടും. രാത്രി 11.30നാണ് മത്സരം.