കോസ്റ്റാറിക്കയ്ക്കെതിരായ മത്സരത്തിന് മുന്‍പ് ബ്രസീലിന് തിരിച്ചടി
മോസ്കോ: റഷ്യന് ലോകകപ്പില് കോസ്റ്റാറിക്കയ്ക്കെതിരായ മത്സരത്തിന് മുന്പ് ബ്രസീലിന് തിരിച്ചടി. പരിക്കേറ്റ പ്രതിരോധ താരം ഡാനിലോ കോസ്റ്റാറിക്കയ്ക്കെതിരായ മത്സരത്തിനുള്ള ടീമില് നിന്ന് പുറത്തായി. ഡാനിലോയ്ക്ക് പകരം കൊറിന്ത്യന്സ് താരം ഫാഗ്നറെ പകരക്കാരനായി ടീമിലുള്പ്പെടുത്തിയതായി ബ്രസീലിയന് ഫുട്ബോള് ഫെഡറേഷന് അറിയിച്ചു.
പരിശീലത്തിനിടെ ഡാനിലോയുടെ കാല്ത്തുടക്കാണ് പരിക്കേറ്റത്. താരത്തെ ഫിസിയോതെറാപ്പിക്ക് വിധേയനാക്കുമെന്നും എന്നാല് എപ്പോള് ടീമിലേക്ക് തിരിച്ചെത്തുമെന്ന് പറയാനാവില്ലെന്നും ബ്രസീലിയന് ടീം ഡോക്ടര് റോഡ്രിഗോ ലാസ്മര് വ്യക്തമാക്കി. ഇതിഹാസ ഡിഫന്റര് ഡാനി ആല്വസ് പരിക്കേറ്റ് ടീമില് നിന്ന് നിന്ന് പുറത്തായപ്പോള് പകരക്കാരനായി ടീമിലെത്തിയ താരമാണ് ഡാനിലോ. വൈകിട്ട് 5.30നാണ് ബ്രസീല്- കോസ്റ്റാറിക്ക പോരാട്ടം.
